• Mon. Nov 4th, 2024

24×7 Live News

Apdin News

vd-satheesan-says-pp-divya-is-vip-accused | ‘മഞ്ജുഷയുടെ വാക്കുകൾ ഹൃദയത്തിൽ തറയ്ക്കുന്നു; ദിവ്യ വിഐപി പ്രതിയെന്ന് വിഡി സതീശൻ

Byadmin

Oct 29, 2024


ഒരു കുടുംബത്തിന് നീതി കൊടുക്കാനാകാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

vd-satheesan

photo – facebook

കണ്ണൂര്‍ : ‘‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ തീർച്ചയായും അറസ്റ്റ് ചെയ്യണം, അതിന് ഏതറ്റം വരേയും പോകും’’- നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ വാക്കുകൾ മനസാക്ഷിയുള്ളവരുടെ ഹൃദയത്തിലാണ് തറയ്ക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. മഞ്ജുഷ പ്രതികരിക്കുന്നതിന്റെ വിഡിയോ ദൃശ്യം പങ്കുവച്ചാണ് പ്രതിപക്ഷ നേതാവിന്റെ കുറിപ്പ്.

” ഭർത്താവ് നഷ്ടപ്പെട്ട ഭാര്യയേയും അച്ഛൻ നഷ്ട്ടപ്പെട്ട രണ്ട് പെൺകുട്ടികളേയും ഇനിയും സർക്കാർ ഇരുട്ടിൽ നിർത്തരുത്. സി. പി. എമ്മിന് നീതിബോധം ഇല്ലായിരിക്കും. പക്ഷേ പൊതു സമൂഹം നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നു. ഇരയ്ക്കൊപ്പം എന്ന് പറയുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നെറികെട്ട രീതി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും വി.ഡി.സതീശന്റെ കുറിപ്പിൽ പറയുന്നു.

ദിവ്യയെ ഒളിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിർദ്ദേശപ്രകാരം സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ്. അഴിമതിക്കാരനായി എഡിഎമ്മിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാധ്യമങ്ങൾ പൊളിച്ചു. പ്രതിപക്ഷത്തിൻ്റെ ആരോപണം മുൻകൂർ ജാമ്യം നിഷേധിച്ച കോടതി വിധിയോടെ വ്യക്തമായി. മുൻകൂർ ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകം പാർട്ടി ഗ്രാമത്തിൽ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ഒരു കുടുംബത്തിന് നീതി കൊടുക്കാനാകാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.



By admin