• Fri. Sep 27th, 2024

24×7 Live News

Apdin News

wild-bore-hit-bike-while-crossing-the-road-at-night-man-injured-seriously-died-today-morning | തിരുവനന്തപുരത്ത് കാട്ടുപന്നി കുറകെ ചാടി; ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Byadmin

Sep 27, 2024


വിതുര പൊലീസ് സ്റ്റേഷൻ പരിധിയിൽ വിതുര പ്ലാന്തോട്ടം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.

trivandrum

തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കവെ കാട്ടുപന്നി കുറുകെ ചാടിയപ്പോൾ റോ‍ഡിൽനിന്നു വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വിതുര തൊളിക്കോട് സ്വദേശി ഷബിൻ ഷാജി (22) ആണ് വ്യാഴാഴ്ച മരിച്ചത്. വിതുര പൊലീസ് സ്റ്റേഷൻ പരിധിയിൽ വിതുര പ്ലാന്തോട്ടം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. KL-01-CW-6721 രജിസ്ട്രേഷനിലുള്ള മോട്ടോർ സൈക്കിൾ വിതുര തൊളിക്കോട് സ്വദേശിയായ ഷഹിൻഷാ ആണ് ഓടിച്ചിരുന്നത്.

മരിച്ച ഷബിൻ ഷാജി (22) മോട്ടോർ സൈക്കിളിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. പ്ലാന്തോട്ടം എന്ന സ്ഥലത്ത് എത്തിയപ്പോൾ കാട്ടുപന്നി റോഡിന് കുറുകെ ചാടുകയായിരുന്നു. മോട്ടോർ സൈക്കിൾ നിയന്ത്രണംവിട്ട് രണ്ട് പേരും റോഡിലേക്ക് വീണു. തലയടിച്ച് റോഡിൽ വീണ ഷബിൻ ഷാജിയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. പിന്നാലെ ഷബിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംഭവത്തിൽ വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്ന ഷെഹിൻ ഷായ്ക്ക് ചെറിയ പരിക്കുകളുണ്ട്.



By admin