• Mon. Nov 28th, 2022

24×7 Live News

Apdin News

wild elephant attacks ksrtc bus | വാല്‍പ്പാറയില്‍ വീണ്ടും ‘കബാലി’യിറങ്ങി; കെഎസ്ആര്‍ടിസി ബസ് കുത്തിമറിച്ചിടാന്‍ ശ്രമം

Byadmin

Nov 24, 2022


wild elephant , ksrtc bus

ആതിരപ്പിള്ളി: വാല്‍പ്പാറയില്‍ വീണ്ടും ഒറ്റയാന്‍ ‘കബാലി’യുടെ ആക്രമണം. ഇന്നലെ രാത്രി ആതിരപ്പിള്ളിയില്‍ നിന്ന് മലക്കപ്പാറയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ് അമ്പലപ്പാറ ഒന്നാം ഹെയര്‍ പിന്‍വളവില്‍ കബാലി തടഞ്ഞു. കൊമ്പ്‌കൊണ്ട് കുത്തി ബസ് ഉയര്‍ത്താന്‍ ശ്രമിച്ചിട്ട് താഴെയിട്ടു. രണ്ട് മണിക്കൂറോളം റോഡില്‍ പരാക്രമം നടത്തിയ ശേഷമാണ് വനത്തിനുള്ളിലേക്ക് ആന മടങ്ങിയത്. സര്‍വീസ് മൂന്നു മണിക്കൂറോളം തടസ്സപ്പെടുത്തി.

wild elephant , ksrtc bus

ബസിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ആനയുടെ ആക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗത്ത് ചെറിയ കേടുപാടുണ്ട്.

കഴിഞ്ഞ ദിവസം വാല്‍പ്പാറയില്‍ വഴി തടഞ്ഞ കബാലി ഒരു കെഎസ്ആര്‍ടിസി ബസ് എട്ടു കിലോമീറ്ററോളം പിന്നോട്ട് എടുപ്പിച്ചിരുന്നു. വനംവകുപ്പിന്റെ ഒരു വാഹനവും തകര്‍ത്തിരുന്നു. കബാലി മദപ്പാടിലാണെന്നാണ് വനംവകുപ്പ് പറയുന്നത്.