• Sat. Jan 28th, 2023

24×7 Live News

Apdin News

wild tusker pt 7 captured, sedation shot given to pt 7 | ദൗത്യം വിജയം; പാലക്കാടിനെ വിറപ്പിച്ച പിടി സെവനെ പിടികൂടി; മയക്കുവെടി വച്ചു

Byadmin

Jan 22, 2023


pt7

പാലക്കാട് മാസങ്ങളായി പാലക്കാട് ധോണിയെ വിറപ്പിച്ച ഒറ്റയാന്‍ പിടി സെവനെ ദൗത്യസംഘം മയക്കുവെടിവച്ച് പിടികൂടി, ഡോ.അരുൺ സക്കറിയ , ബയോളജിസ്റ്റുകളായ ജിഷ്ണു, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വച്ചത്. ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായില്ല. ഞായറാഴ്ച രാവിലെ പി.ടി. സെവനെ പിന്തുടരാന്‍ ഒരു സംഘം കാട്ടിലേക്കു കയറിയിരുന്നു. ഇന്നലെ പി.ടി. സെവനെ മയക്കുവെടി വയ്ക്കാനായില്ല.

ഇന്ന് രാവിലെ 7.10നാണ് പിടി സെവനെ മയക്കുവെടി വച്ചത്. മുണ്ടൂരിലെ അനുയോജ്യമായ സ്ഥലത്ത് പിടിസെവനെ കണ്ടെത്തിയ വിവരം ആദ്യ സംഘം അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ഉൾവനത്തിലെത്തിയ ദൗത്യസംഘമാണ് മയക്കുവെടി വച്ചത്. മയക്കുവെടി വച്ചതിന് പിന്നാലെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സും ഇപ്പോൾ കാട്ടിൽ പ്രവേശിച്ചിട്ടുണ്ട്.

ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയകരമാണെന്ന് വനംവകുപ്പ് അറിയിച്ചു. പിടി സെവനെ ഉടൻ തന്നെ ധോണിയിലെ കൂട്ടിലെത്തിക്കും. ആനയെ കൊണ്ടുവരാനുള്ള ലോറി ധോണിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. മുത്തങ്ങയിൽ നിന്ന് വിക്രം, ഭരതന്‍, സുരേന്ദ്രൻ എന്നീ കുംകിയാനകളെയും ഇതിനായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. രണ്ട് കുംകിയാനകൾ രണ്ടു വശത്തു നിന്നു തള്ളുകയും മറ്റൊന്ന് പിന്നിൽ നിന്ന് ഉന്തിയുമാണ് പിടി സെവനെ ലോറിയിലേക്ക് കയറ്റുക. ആന മയങ്ങാൻ എടുക്കുന്ന 30 മിനിറ്റ് നിർണായകമാണെന്ന് വനംവകുപ്പ്.