• Mon. Sep 9th, 2024

24×7 Live News

Apdin News

അജയകുമാറിന് കേളി യാത്രയയപ്പ് നൽകി

Byadmin

Sep 5, 2024



റിയാദ് > 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗം എസ് അജയകുമാറിന് യാത്രയയപ്പ് നൽകി. ആൽ ക്രഡിസ് മെയിന്റനൻസ് കമ്പനിയിലെ ഫാം ഹൗസ് ജീവനക്കാരനായിരുന്ന അജയകുമാർ അറൈഷ് യൂണിറ്റിന്റെ സജീവപ്രവർത്തകനായിരുന്നു.

യൂണിറ്റ് പ്രസിഡന്റ് താജുദ്ദീൻ, ന്യൂ സനയ്യ രക്ഷാധികാരി കൺവീനർ ഹുസൈൻ മണക്കാട്, ന്യൂ സനയ്യ ഏരിയ സെക്രട്ടറി ഷിബു തോമസ്, യൂണിറ്റ് ട്രഷറർ ജയപ്രകാശ് എന്നിവർ പരിപാടിയിൽ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എസ് ഷിബു ഉപഹാരം കൈമാറി. യൂണിറ്റ് അംഗങ്ങളായ ഗിരീഷ്, റിജുമോൻ, ജ്യോതിഷ്,അജ്നാസ്,ഹരികുമാർ, അനൂപ്,സിയാവുദ്ദീൻ ഹരിപ്രസാദ് ന്യൂ സനയ്യ എന്നിവരെ കൂടാതെ നിരവധി എരിയ കമ്മറ്റി അംഗങ്ങളും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു.

By admin