ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പുതിയ കൊവിഡ് കേസുകൾ കൂടി / 3,876 മരണങ്ങൾ

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,876 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 2,49,992 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,56,082 പേർ രോഗമുക്തി നേടിയതോടെ രാജ്യത്ത് കൊവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 1,90,27,304 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ 17,27,10,066 പേർക്ക് വാക്‌സിൻ കുത്തിവെപ്പ് എടുത്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയിൽ 37,15,221 സജീവ കേസുകൾ നിലവിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നു.