ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്ക് കൂടി കോവിഡ് / 4,120 മരണങ്ങളും

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,62,727 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 4,120 പേർക്കാണ് ജീവൻ നഷ്ടമായിരിക്കുന്നത്. 3,52,181 പേർ രോഗമുക്തി നേടി. നിലവിൽ 37,10,525 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ പത്ത് ദിവസത്തിനകം മരണപ്പെട്ടവരിൽ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ കാണപ്പെടുന്ന B 1. 617 എന്ന വൈറസ് അതീവ വ്യാപന ശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.