• Tue. Dec 3rd, 2024

24×7 Live News

Apdin News

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ കേരളാവിങ് സെവൻസ് കപ്പ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു | Pravasi | Deshabhimani

Byadmin

Nov 27, 2024



മസ്‌ക്കറ്റ് > നവംമ്പർ 22 വെള്ളിയാഴ്ച്ച മബേലയിലെ അൽഷാദി ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് കേരളാവിഭാഗം സംഘടിപ്പിച്ച സെവൻസ് ടൂർണമെൻ്റിൽ മഞ്ഞപ്പട എഫ്സി ഒമാൻ വിജയികളായി. ടോപ്പ്ടെൻ ബർക്ക ടീം രണ്ടാം സ്ഥാനവും യുനൈറ്റഡ് കാർഗോ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വൈകുന്നേരം 4 മണിക്ക് ആരംഭിച്ച മത്സരങ്ങൾ രാത്രി ഒരു മണിവരെ നീണ്ടുനിന്നു.

ഒമാനിലെ വിവിധയിടങ്ങളിൽ നിന്നെത്തിയ 16 ടീമുകൾ ആണ് മത്സരത്തിൽ പങ്കെടുത്തത് കേരളാവിങ്ങ് കുടുംബാംഗങ്ങൾ അടക്കം നൂറ് കണക്കിന് പേരാണ് മത്സരം കാണാൻ എത്തിച്ചേർന്നത്. ടൂർണമെൻ്റിൻ്റെ ഭാഗമായി യൂനിറ്റി ഫുട്ബോൾ അക്കാദമിയിലെ കുട്ടികളുടെ പ്രദർശന മത്സരവും നടത്തി. മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ഇന്ത്യൻ സ്കൂൾ ബോർഡ് ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ സമ്മാനദാനം നിർവ്വഹിച്ചു.

ടൂർണമെൻ്റ് വിജയികൾക്കുള്ള ട്രോഫി കേരളാവിഭാഗം കൺവീനർ സന്തോഷ് കുമാറും റണ്ണേർസിനുള്ള ട്രോഫി കോ കൺവീനർ വിജയൻ കെ വി യും കൈമാറി , ഇന്ത്യൻ സ്കൂൾ ബോർഡ് ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ, കേരളാ വിഭാഗം ട്രഷറർ അംബുജാക്ഷൻ, സ്പോർട്സ് സെക്രട്ടറി സന്തോഷ് എരിഞ്ഞേരി, കേരളാ വിഭാഗം മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ, വളണ്ടിയർമാർ, സീബിലെയും മബേലയിലെയും കേരളവിഭാഗം അംഗങ്ങളും സാമൂഹ്യപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin