ഈ മാസം 23 മുതല്‍ പ്രൈമറി, നഴ്‌സറി കുട്ടികള്‍ക്ക് സ്‌കൂൾ തുറക്കും

ഈ മാസം 23 മുതല്‍ പ്രൈമറി, നഴ്‌സറി കുട്ടികള്‍ക്ക് കൂടി സ്‌കൂളുകളില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. കോവിഡ് കാരണം സ്‌കൂളുകള്‍ അടച്ചിട്ട് കുട്ടികളുടെ വിദ്യാഭ്യാസം താളം തെറ്റരുതെന്ന യൂനിസെഫ് നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

കുട്ടികളുടെ വിദ്യാഭ്യാസത്തിനും താത്പര്യങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കേണ്ടതെന്നും 2022ല്‍ എല്ലായിടത്തും സ്‌കൂളുകള്‍ തുറക്കണമെന്നും വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനാവശ്യമായ നടപടികള്‍ സ്വീകരിച്ച് ഏറ്റവും അവസാനം അടക്കേണ്ടതും ആദ്യം തുറക്കേണ്ടതും സ്‌കൂളുകളാണെന്നും യൂനിസഫ് ആവശ്യപ്പെട്ടിരിക്കുകയാണ്.