• Sun. Sep 8th, 2024

24×7 Live News

Apdin News

ഉമ്മു സുഖീം സ്‌ട്രീറ്റിലെ ഗതാഗത നവീകരണങ്ങൾ പൂർത്തിയാക്കി | Pravasi | Deshabhimani

Byadmin

Sep 5, 2024


ദുബായ് >  ഉമ്മു സുഖീം സ്‌ട്രീറ്റിലെ ഗതാഗത നവീകരണങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. കിംഗ്‌സ് സ്‌കൂളിലേക്ക് പോകുന്ന 500 മീറ്റർ റോഡ് തുറക്കുന്നതുൾപ്പെടെയുള്ള നവീകരണങ്ങളാണ് ആർടിഎ നടത്തിയത്.

ഓരോ ദിശയിലും രണ്ട് വരികൾ ഉൾക്കൊള്ളുന്നതാണ് ഈ പുതിയ റോഡ്. കൂടാതെ കിംഗ്‌സ് സ്കൂളിൻ്റെ പ്രവേശന കവാടങ്ങളെ അടുത്തിടെ നിർമ്മിച്ച ഒരു വഴിയുമായി ബന്ധിപ്പിക്കുന്നു. തിരക്കേറിയ സമയങ്ങളിൽ ഈ മേഖലയിലെ ഗതാഗതക്കുരുക്ക് 40 ശതമാനം വരെ കുറയ്ക്കാൻ ഈ മെച്ചപ്പെടുത്തലുകൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദുബായുടെ സുസ്ഥിര വളർച്ചയ്ക്ക് അനുസൃതമായി ട്രാഫിക് ഫ്ലോ മെച്ചപ്പെടുത്താനും റോഡ് ശേഷി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ആർടിഎയുടെ 2024 ലെ ക്വിക്ക് ട്രാഫിക് ഇംപ്രൂവ്‌മെൻ്റ് പദ്ധതിയുടെ ഭാഗമാണ് ഈ മാറ്റങ്ങൾ. അൽ ഖൈൽ റോഡ് മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് വരെ 4.6 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന വലിയ ഉമ്മു സുഖീം സ്ട്രീറ്റ് ഇംപ്രൂവ്‌മെൻ്റ് പദ്ധതിയുടെ ഭാഗമാണ് ഈ പ്രവൃത്തിയെന്ന് ആർടിഎയുടെ ട്രാഫിക് & റോഡ്‌സ് ഏജൻസിയിലെ റോഡ്‌സ് ഡയറക്ടർ ഹമദ് അൽ ഷെഹി പറഞ്ഞു.

ഈ പദ്ധതിയിലൂടെ പാതയുടെ ശേഷി 30 ശതമാനം വർദ്ധിപ്പിക്കും, ഇരു ദിശകളിലും മണിക്കൂറിൽ 16,000 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ കഴിയും.സമീപകാല മെച്ചപ്പെടുത്തലുകളുടെ ഭാഗമായി, സ്‌കൂൾ യാത്രക്കാർക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ചിട്ടയായ പാർക്കിംഗ് സുഗമമാക്കുന്നതിന് 2024-2025 അധ്യയന വർഷത്തേക്ക് ആർടിഎ 200 താൽക്കാലിക പാർക്കിംഗ് സ്ലോട്ടുകൾ അനുവദിച്ചിട്ടുണ്ടെന്നും അൽ ഷെഹി കൂട്ടിച്ചേർത്തു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin