ജിദ്ദ > എക്സ്പാട്രിയേറ്റ് മീഡിയ ഫോറം കുടുംബാഗങ്ങളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം വർദ്ധിപ്പിക്കുതിനും പ്രോത്സാഹനം നൽകുന്നതിനും വേണ്ടി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. വിദേശ രാജ്യങ്ങളിൽ വിവിധ മാധ്യമ സ്ഥാപനങ്ങൾക്ക് വേണ്ടി പത്ര, ടെലിവിഷൻ രംഗത്ത് പ്രവർത്തിച്ചവരുടെയും നിലവിൽ പ്രവർത്തിക്കുന്നവരുടെയും സൗഹൃദ വേദിയാണ് എക്സ്പാട്രിയേറ്റ് മീഡിയ ഫോറം.
കൊണ്ടോട്ടി പ്രസ്സ് ഫോറം ഹാളിൽ നടന്ന പരിപാടിയിൽ കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ നിദ സഹീർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തെ പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹംന ഇ എ, സഫ്‌വ വട്ടപറമ്പൻ, നിബ ബഷീർ, ലുബാബ കെ ടി, ഹംദാൻ ഇ എം എന്നിവരെ ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു
സി കെ മൊറയൂർ, ബഷീർ തൊട്ടിയൻ, ഹനീഫ ഇ എം, കബീർ കൊണ്ടോട്ടി,ശരീഫ് സാഗർ, മുസ്തഫ പെരുവള്ളൂർ, ജിഹാദുദ്ധീൻ, പി ഷംസുദ്ധീൻ, എന്നിവർ സംസാരിച്ചു. ഇശൽ ബഷീർ ഗാനം ആലപിച്ചു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ