• Mon. Nov 28th, 2022

24×7 Live News

Apdin News

ഓട്ടൻ തുള്ളലിൽ പെൺകരുത്തുമായി കലാമണ്ഡലം ശർമിള | Pravasi | Deshabhimani

Byadmin

Nov 22, 2022



അബുദാബി> കേരള സോഷ്യൽ സെന്ററിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘കൾച്ചറൽ & മ്യൂസിക്കൽ ഫെസ്റ്റ് 2022’ൽ അവതരിപ്പിച്ച ഓട്ടൻ തുള്ളൽ പെൺകരുത്തിന്റെ നവ്യാനുഭവമായി. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിമര്ശനവുമെല്ലാം സമന്വയിപ്പിച്ച് സാധാരണക്കാർക്ക്  ആകർഷകമായ വിധത്തിൽ കലാമണ്ഡലം ശർമിളയാണ്  ‘കിരാതം’ ഓട്ടൻ തുള്ളൽ അവതരിപ്പിച്ചത്.

കിരാതം കഥയിലെ  രസം, ദുഃഖം, സൗമ്യത, കുമ്മി, നൃത്തം, താളം, കായികമായ യുദ്ധം, എന്നിങ്ങനെയുള്ള വിവിധ രംഗങ്ങളെ അനായാസേന ഏതാണ്ട് ഒരു മണിക്കൂറിൽ തന്മയത്വത്തോടെ ശർമിളക്ക് അവതരിപ്പിക്കാനായി. വായ്പ്പാട്ടിൽ നയനനും കലാമണ്ഡലം പ്രീജയും കൂടെ ചേർന്നു. അരുൺദാസ് ഇടക്കയുമായി പരിപാടിക്ക് മാറ്റുകൂട്ടി.കലാ യാത്രയിൽ മുന്ന് പതിറ്റാണ്ടു പിന്നിടുന്ന മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേളിയുടെ സഹകരണത്തോടെയായിരുന്നു കേരള സോഷ്യൽ സെന്റർ തുള്ളൽ അരങ്ങിലെത്തിച്ചത്. ഉദ്ഘാടന ചടങ്ങിൽ സെന്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാർ അദ്ധ്യക്ഷനായി.  കേളി ആർട്ടിസ്റ്റിക് ഡയറക്ടർ രാമചന്ദ്രൻ തുള്ളൽക്കലയുടെ ചരിത്രവും  സ്ത്രീ മുന്നേറ്റങ്ങളെയും പറ്റി സംസാരിച്ചു.   ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതവും കലാവിഭാഗം സെക്രട്ടറി നിഷാം നന്ദിയും പറഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ