• Mon. Sep 9th, 2024

24×7 Live News

Apdin News

ഓണത്തെ വരവേൽക്കാൻ ഇനി 10 നാൾ

Byadmin

Sep 5, 2024


ഓണം മലയാളികൾക്ക് ഒരു വികാരമാണ്. ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും ഓണമായാൽ നാട്ടിൽ പോകാൻ ആഗ്രഹിക്കാത്തവർ കാണില്ല. നാട്ടുകാരും വീട്ടുകാരും ഒന്നിച്ചുള്ള ആഘോഷങ്ങളും ഓണസദ്യയും ഓണക്കോടിയും പായസവും ഒക്കെയായി ഓരോ ഓണക്കാലവും മറക്കാനാവാത്ത ഓർമ്മകളുടേത് കൂടിയാണ്. പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഓണാഘോഷങ്ങൾക്ക് കാലമിത്ര സഞ്ചരിച്ചിട്ടും മാറ്റങ്ങളൊന്നും വന്നിട്ടില്ല.അത്തം നാള്‍ തുടങ്ങി പത്താം ദിനം തിരുവോണമാണ്. ലോകത്തെവിടെ മലയാളികളുണ്ടെങ്കിലും ഓണം ആകുമ്പോള്‍ നാടും, വീടും, തുമ്പപ്പൂവും, പൂക്കളവും, പായസവും എല്ലാം ഓര്‍മകളിലേക്ക് ഓടി എത്തും…

മലയാളികളുടെ ദേശീയോൽസവമാണ് പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഓണം. മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലാണ് ഓണം ആഘോഷിക്കുന്നത്.
ഈ വർഷത്തെ തിരുവോണം സെപ്തംബർ മാസം 15-ാം തീയതിയാണ്. മലയാളികളുടെ മഹോത്സവമാണ് തിരുവോണം. നീതിമാനായ രാജാവ് മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിനമാണ് തിരുവോണം എന്നാണ് ഐതിഹ്യം. മലയാള മാസമായ ചിങ്ങമാസത്തില്‍ തിരുവോണം നാളിലാണ് പ്രധാന ആഘോഷം. ഓര്‍മ്മകളുടെ പുതുവസന്ത കാലമാണ് ഓണം.

മനം നിറയെ തുമ്പയും മുക്കൂറ്റിയും കാക്കപ്പൂവും വിരിയുന്ന കാലം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. നാക്കിലയില്‍ വിഭവങ്ങള്‍ വിളമ്പി ഒരുപിടി സദ്യയും കൂട്ടി വേണം ഓണത്തിന്റെ രുചിയറിയാന്‍. നാട്ടിലും വീട്ടിലും ഒരുപോലെ ആഘോഷം, അതാണ് തിരുവോണത്തിന്റെ പ്രത്യേകത.

By admin