കെഎംസിസി ഓഫീസ് ഉദ്ഘാടനം ഇന്ന്

മനാമ > കെഎംസിസി ബഹ്റൈന് സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫിസ് മനാമ ബസ്റ്റാന്റിന് സമീപം ഷെയ്ഖ് റാഷിദ് ബില്ഡിങ്ങില് ബുധനാഴ്ച വൈകീട്ട് 6.30ന് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള് ഉദ്ഘാടനം ചെയ്യും. പി കെ കുഞ്ഞാലിക്കുട്ടി എംഎല്എ മുഖ്യ പ്രഭാഷണം നിര്വഹിക്കും.
ഗള്ഫ് മേഖലയിലെ കെഎംസിസി യുടെ ഏറ്റവും വലിയ ഓഫീസാണിതെന്ന് ഭാവാഹികള് പറഞ്ഞു. ജില്ലാ കമ്മറ്റികള്ക്ക് ഓഫീസും പൊതു പരിപാടികള്ക്കായി സമ്മേളന ഹാളുകള്, ലൈബ്രറി, പ്രാര്ത്ഥന ഹാള് എന്നിവ പുതിയ ഓഫീസിലുണ്ടെന്നും പ്രസിഡന്റ് ഹബീബ് റഹ്മാന്, ജന. സെക്രട്ടറി അസൈനാര് കളത്തിങ്ങല്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഗഫൂര് കൈപ്പമംഗലം, ഷാഫി പാറക്കട്ടെ എന്നിവര് അറിയിച്ചു.