• Tue. Oct 8th, 2024

24×7 Live News

Apdin News

കേരളത്തിന് പ്രളയ സഹായം: 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

Byadmin

Oct 1, 2024


കേരളത്തിന് പ്രളയം ധനസഹായം അനുവ​ദിച്ച് കേന്ദ്ര സർക്കാർ. 145.60 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചിരിക്കുന്നത്. കേരളത്തിന് സഹായം അനുവദിക്കുന്നില്ലെന്ന വിമർശനങ്ങൾക്കിടയാണ് പ്രഖ്യാപനം. സംസ്ഥാന ദുരന്ത നിവാരണത്തിനായുള്ള കേന്ദ്ര വിഹിതമാണ് അനുവദിച്ചത്. കേരളം ആവശ്യപ്പെട്ട അധിക സഹായത്തിന് തീരുമാനമില്ല.

5858.60 കോടി രൂപയാണ് 14 സംസ്ഥാനങ്ങൾക്കായി ആകെ അനുവദിച്ചത്. ഇതിൽ മഹാരാഷ്ട്രയ്ക്ക് 1492 കോടി രൂപയാണ് അനുവദിച്ചത്. രാജ്യത്തെ തന്നെ നടുക്കിയ വയനാട് ദുരന്തത്തിൽ വിശദമായ നിവേദനം കേരളം സമർപ്പിച്ചിരുന്നു. വയനാടിനായി അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് കാട്ടിയുള്ള നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചിരുന്നു.

കഴിഞ്ഞദിവസം മൂന്ന് സംസ്ഥാനങ്ങൾക്കുള്ള പ്രളയ സഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിൽ കേരളത്തിന് സഹായമില്ലാതിരുന്നത് വിമർശനങ്ങൾ‌ക്കിടയാക്കിയിരുന്നു. ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയും വീതമാണ് കഴിഞ്ഞദിവസം അനുവദിച്ചിരുന്നത്. കേരളം ഉൾപ്പെടുന്ന മറ്റു സംസ്ഥാനങ്ങൾക്ക് കേന്ദ്ര റിപ്പോർട്ട് പരിഗണിച്ച ശേഷം തുക അനുവദിക്കുമെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വിശദീകരണം.

By admin