സലാല > കൈരളി സലാല വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ അഞ്ചാം നമ്പർ വനിതാ യൂണിറ്റ് രൂപികരിച്ചു. അഞ്ചാം നമ്പർ, അൽക്കറാത്ത്, ദാരിസ്, ഹാഫ, മിർബാത്ത്, ത്വാഖ എന്നി മേഖലകളെ ഏകോപിപ്പിച്ചു കൊണ്ടാണ് അഞ്ചാം നമ്പർ വനിത യൂണിറ്റ് രൂപീകരിച്ചത്.
അഞ്ചാം നമ്പർ വനിതാ യൂണിറ്റിന്റെ സെക്രട്ടറിയായി തീർത്ഥ സജീഷിനെയും ജോയിന്റ് സെക്രട്ടറിയായി രമ ജോസ്, പ്രസിഡണ്ട് റിഫ അനീഷ് റാവുത്തർ, വൈസ് പ്രസിഡന്റ് ഷിഫാന റിഫാസിനെയും തെരഞ്ഞെടുത്തു.ഒൻപത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിമല രാജേഷ്, സുദർശിനി സണ്ണി, ധനുഷ പി കെ, സൗമ്യ ഷജിനേഷ്, എഞ്ചൽ മനോജ് എന്നിവരെ തെരഞ്ഞെടുത്തു,
ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, ജോയിന്റ് സെക്രട്ടറി മൻസൂർ പട്ടാമ്പി, വനിത പ്രസിഡണ്ട് ഷെമീനാ അൻസാരി, രേഷ്മ സിജോയ്, ഷീബ സുമേഷ്, ബൈറ ജ്യോതിഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ