• Mon. Sep 25th, 2023

24×7 Live News

Apdin News

കൈരളി സലാല അൽക്കറാത്ത് യൂണിറ്റ് വടംവലി സംഘടിപ്പിച്ചു | Pravasi | Deshabhimani

Byadmin

Sep 18, 2023


സലാല> കൈരളി സലാലയുടെ 35-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അൽക്കറാത്ത് യൂണിറ്റ് വടംവലി സംഘടിപ്പിച്ചു. അൽ നാസർ ക്ലബ് ഫ്യൂച്ചർ സ്പോർട്സ് അക്കാഡമിയിൽ നടന്ന മത്സരത്തിൽ സലാലയിലെ വിവിധ ടീമുകൾ തമ്മിൽ മാറ്റുരച്ചു.

 മത്സരത്തിൽ എൽ. സി. സി സലാല ചാമ്പ്യന്മാരായി. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് അവഞ്ച്വർ സലാലയെയാണ്  പരാജയപ്പെടുത്തിയത്. ലൂസേർസ് ഫൈനലിൽ ആഹാ സലാലയും വിജയികളായി. മത്സരങ്ങൾ ജംഷാദ് അലിയും, അജിത്ത് മേമുണ്ടയും നിയന്ത്രിച്ചു.

പ്രസിഡൻറ് അനീഷ്‌ റാവൂത്തർ അധ്യക്ഷനായ ചടങ്ങിൽ,  ജോയിന്റ്‌ സെക്രട്ടറി ജോജോ ജോസഫ് സ്വാഗതം പറഞ്ഞു, സ്വാഗതസംഘം ചെയർമാൻ  അംബുജാക്ഷൻ മയ്യിൽ ഉദ്ഘാടനം ചെയ്തു. കൈരളി ജനറൽ സെക്രട്ടറി സിജോയി പേരാവൂർ, പ്രസിഡണ്ട് ഗംഗാധരൻ അയ്യപ്പൻ, ട്രഷറർ ലിജോ ലാസർ, സ്വാഗത സംഘം രക്ഷാധികാരി എ. കെ. പവിത്രൻ, ലോക കേരളാ സഭാംഗങ്ങളായ പവിത്രൻ കാരായി, ഹേമാ ഗംഗാധരൻ എന്നിവർ  സംസാരിച്ചു. കേന്ദ്ര കമ്മിറ്റിയംഗം സജീഷ് നന്ദി പറഞ്ഞു. വിജയികൾക്ക് കൈരളി സലാല ഭാരവാഹികൾ സമ്മാനങ്ങൾ നൽകി



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin