കൊച്ചി എയർപോർട്ടിൽ പി സി ആർ ടെസ്റ്റിനായി നീണ്ട നിര ; കൃത്യമായ ഏകോപനമില്ലെന്നും അകലം പാലിക്കുന്നില്ലെന്നും പരാതി

ഇന്ന് രാവിലെ കൊച്ചി എയർപോർട്ടിൽ വന്നിറങ്ങിയ പ്രവാസികൾ അടുത്ത പി സി ആർ ടെസ്റ്റ് നടത്താനായി നീണ്ട നിരയിൽ. നാല് ഫ്ലൈറ്റുകൾ ഒന്നിച്ചു വന്നപ്പോൾ നിയന്ത്രണാതീതമായി ടെസ്റ്റ് സിസ്റ്റം. ആളുകൾ പരിഭ്രാന്തിയിൽ മണിക്കൂറുകൾ എയർപോർട്ടിൽ ചിലവഴിക്കേണ്ടി വരുന്നു. പുറത്ത് ടാക്സി കിട്ടാനും നീണ്ട ക്യൂ ആണ്.

നാട്ടിൽ പി സി ആർ ടെസ്റ്റ് നടത്താൻ 1700 രൂപ നല്കണം. സാമൂഹിക അകലം പാലിക്കാതെ ആളുകൾ തിക്കി തിരക്കുന്നുണ്ടെന്നും ശക്തമായ പരാതിയാണ് യാത്രക്കാരിൽ നിന്നും ഉയരുന്നത്.