കോവിഡിന്റെ ഞെട്ടലില്‍ നിന്ന്​ ലോക ജനത മുക്തി നേടിയിട്ടില്ല – സല്‍മാന്‍ രാജാവ്

Facebook

Twitter

Google+

Pinterest

WhatsApp

കോവിഡിന്റെ ഞെട്ടലില്‍ നിന്ന്​ ലോക ജനത മുക്തി നേടിയിട്ടില്ലെന്ന്​ സല്‍മാന്‍ രാജാവ്. ജി20 ഉച്ചകോടിയുടെ ഉദ്​ഘാടന സെഷനില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇൗ വര്‍ഷം അസാധാരണമാണെന്നും കോവിഡ്​ ലോകത്തിന്​ സാമ്ബത്തികവും സാമൂഹികവുമായ വലിയ നഷ്​ടം വരുത്തിയതിനാല്‍ സമൂഹത്തിന്​ ധൈര്യവും പ്രതീക്ഷയും നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുഷ്​കരമായ നിലവിലെ സാഹചര്യം കാരണം റിയാദിലേക്ക്​ അതിഥികളെ​ എത്തിച്ച്‌​ വരവേല്‍ക്കാന്‍ കഴിയാത്തതില്‍ ദുഃഖിക്കുന്നു. ഇന്ന്​ നിങ്ങളെയെല്ലാം കാണുന്നത്​ വലിയ സന്തോഷമാണ്​. ഒപ്പം ഉച്ചകോടിയില്‍ പ​െങ്കടുത്തതിന് എല്ലാരോടും​ നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.