കോവിഡ് : കോഴിക്കോട് സ്വദേശി തബൂക്കിൽ നിര്യാതനായി

Facebook

Twitter

Google+

Pinterest

WhatsApp

തബൂക്ക്: കോവിഡ് ചികിത്സയിലിരിക്കെ കോഴിക്കോട് സ്വദേശി തബൂക്കിൽ നിര്യാതനായി . കല്ലായി സ്വദേശി മിനിക്കണ്ടകം വീട്ടിൽ അഹമ്മദ് അലി പാലക്കൽ (62) ആണ് മരിച്ചത്. തബൂക്ക് അഹൂയയിൽ മിനി ഷോപ്പ് ജീവനക്കാരനായിരുന്നു ഇദ്ദേഹം .

കോവിഡ് ബാധിച്ച് ഒരാഴ്ചയായി തബൂക്ക് കിങ് ഫഹദ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം തബൂക്കിൽ ഖബറടക്കും. ഭാര്യ: സുഹറ, മകൻ: നിഹാൽ.