കോവിഡ് 19 ; യാത്രാവിലക്കിനെത്തുടർന്ന്‌ നാട്ടിൽ കഴിയുന്ന സൗദി പ്രവാസികളുടെ വിസാ കാലാവധി ഓഗസ്റ്റ് 31 വരെ സൗജന്യമായി നീട്ടി നല്‍കും

സൗദിയിലേക്ക് മടങ്ങാനാകാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും ഓഗസ്റ്റ് 31 വരെ സൗജന്യമായി ദീര്‍ഘിപ്പിച്ച് നല്‍കും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് ഈ ഉത്തരവ്.

നേരത്തെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരം കോവിഡ് മൂലം സൗദിയിലേക്കുള്ള പ്രവേശന വിലക്കുള്ള രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ ഇഖാമ, റീ എന്‍ട്രി എന്നിവ 2021 ജൂലൈ 31 വരെ സൗജന്യമായി നീട്ടിനൽകുമെന്ന് സൗദി തീരുമാനിച്ചിരുന്നു. അതാണ് ഇപ്പോൾ ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നത്.

സ്വദേശങ്ങളിലേക്ക് പോകാനാവാതെ സൗദിയില്‍ കുടുങ്ങിയവരുടെ സന്ദര്‍ശക വിസയും പുതുക്കി നല്‍കുമെന്ന് അന്നത്തെ ഉത്തരവില്‍ പറഞ്ഞിരുന്നു.