കർശനമായ കോവിഡ് സുരക്ഷാ നടപടികളോടെ അബുദാബിയിലെ ഖസർ അൽ വത്തൻ ചൊവ്വാഴ്ച മുതൽ വീണ്ടും തുറക്കും

കർശനമായ കോവിഡ് -19 സുരക്ഷാ നടപടികളോടെ ഒക്ടോബർ 20 ചൊവ്വാഴ്ച മുതൽ അബുദാബിയിലെ ഖസർ അൽ വത്തൻ പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

താപനില പരിശോധനകൾ, മാസ്കുകൾ ധരിക്കുക, സാമൂഹിക അകലം പാലിക്കൽ എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ നടപടികളോടെയായിരിക്കും സന്ദർശകർക്കായി തുറക്കുക. സന്ദർശനത്തിനായി Qasralwatan.ae വഴി നിർബന്ധിത ഓൺലൈൻ ബുക്കിംഗ് നടത്തണം. എല്ലാ പ്രദേശങ്ങളിലും താപ സ്ക്രീനിംഗ് സ്കാനറുകളും സുരക്ഷിത ദൂര ചിഹ്നങ്ങളും ഉണ്ടായിരിക്കും.പാലസ് ഇൻ മോഷൻ സൗണ്ട് ആൻഡ് ലൈറ്റ് ഷോ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.