• Sat. Mar 25th, 2023

24×7 Live News

Apdin News

ഖത്തീഫില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

Byadmin

Mar 18, 2023


എറണാംകുളം കോതമംഗലം സ്വദേശി കരമൊലാല്‍ വീട്ടില്‍ അബ്ദുല്ല സലീമിനെ (22 ) ദമാം ഖത്തീഫില്‍ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മൂന്ന് മാസം മുന്‍പാണ് പുതിയ വിസയില്‍ ഖത്തീഫില്‍ എത്തിയത്. ജോലിക്കു പോകാന്‍ വിമുഖത കാണിച്ചിരുന്ന യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തിരുന്നു. ബാത്ത് റൂമില്‍ കയറിയ യുവാവ് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും എത്തി വാതില്‍ പൊളിച്ചപ്പോഴാണ് കൈയിലെ ഞെരമ്പു മുറിച്ചു രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.

പിതാവ്: സലിം അലിയാര്‍. മാതാവ്: ആമിന. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.