• Sun. Sep 25th, 2022

24×7 Live News

Apdin News

ജിസാനിൽ ജലയുടെ വർണ്ണാഭമായ ഓണാഘോഷവും കലാവിരുന്നും

Byadmin

Sep 20, 2022ജിസാൻ > ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ഒരുക്കിയ ഓണാഘോഷവും കലാവിരുന്നും ജനപങ്കാളിത്തവും പരിപാടികളുടെ വൈവിധ്യവും കൊണ്ട് ജിസാനിലെ പ്രവാസി മലയാളിസമൂഹത്തിൻറെ ജനകീയ ഉത്സവമായി മാറി. പൂക്കളവും മാവേലിയും ഓണസദ്യയും തിരുവാതിരയും ഓണപ്പാട്ടും നാടൻപാട്ടും സംഗീത വിരുന്നും ഓണ സംഗമവും വിവിധ കലാപരിപാടികളും കോർത്തിണക്കിയ ജല ഓണം -2022 ജിസാനിലെ പ്രവാസികൾക്ക് ഓണാഘോഷത്തിൻറെ ആവേശവും ആഹ്ളാദവും പകർന്നു. ജിസാൻ അൽമസ്രാത്ത് ഹാളിൽ നടന്ന ഓണസംഗമം ലോകകേരളസഭ അംഗം എ എം അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.

ജല രക്ഷാധികാരി താഹ കൊല്ലേത്ത് അധ്യക്ഷത വഹിച്ചു. ജല കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് മനോജ്കുമാർ ഓണസന്ദേശം നൽകി. മലയാളിയുടെ സമത്വബോധത്തിൻറെ നിദർശനമായ ഓണം എല്ലാ വേർതിരിവുകൾക്കും അതീതമായി നമ്മെ ഒന്നിപ്പിക്കുകയും സമത്വപൂർണമായ ഒരു സാമൂഹ്യക്രമത്തിനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരുകയും ചെയ്യുന്ന മഹത്തായ സങ്കല്പമാണെന്ന് ഓണസന്ദേശത്തിൽ പറഞ്ഞു. ജിസാനിലെ വിവിധ സംഘടനാ നേതാക്കളായ ഹാരിസ് കല്ലായി, ഷംസു പൂക്കോട്ടൂർ, മുഹമ്മദ് ഇസ്മായിൽ മാനു, ഡോ.രമേശ് മൂച്ചിക്കൽ, ഡോ.ജോ വർഗീസ്, സണ്ണി ഓതറ, ഫൈസൽ മേലാറ്റൂർ, അനീഷ് നായർ, സലിം മൈസൂർ, എൻ.എം.മൊയ്തീൻ ഹാജി, മുനീർ നീരോൽപ്പാലം, സാദിഖ് പരപ്പനങ്ങാടി എന്നിവർ ആശംസകൾ നേർന്നു. ജല ജനറൽ സെക്രട്ടറി വെന്നിയൂർ ദേവൻ സ്വാഗതവും സ്വാഗതസംഘം ചെയർമാൻ ജബ്ബാർ പാലക്കാട് നന്ദിയും പറഞ്ഞു. ബിന്ദു രവീന്ദ്രൻ ഓണസംഗമത്തിൻറെയും കലാവിരുന്നിൻറെയും അവതരണം നിർവഹിച്ചു.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം ജിസാനിലെ കലാകാരന്മാരും കലാകാരികളും വിദ്യാർത്ഥികളും അവതരിപ്പിച്ച കലാവിരുന്നും അരങ്ങേറി. നൂറ മരിയ ജിനു, ഫാത്തിമ ഫൈസ, ഖദീജ താഹ, സൈറ ബിജു, കീർത്തി, ലിംഹ ബത്തോൾ, അൻസി, അമ്പിളി, റുബിനി, ജുബിന,ജസീന്ത, ബിനീത,റിന്ത, നിജിഷ, പാർവതി, വിദ്യ,ബോനിമ, ബെൻസി, കവിത, രാഖി, ആതിര, പ്രീതി, ഒലിവിയ, റോസ്ലിൻ, മിലി, പ്രസീത, സീറ, അജി, രശ്മി, നീതു, അനില, തീർത്ഥ, രാജേശ്വരി എന്നിവർ അവതരിപ്പിച്ച തിരുവാതിര, സംഘനൃത്തം, സംഗീത ശിൽപം, ശാസ്ത്രീയ നൃത്തം നാടൻപാട്ട്, ഓണപ്പാട്ട്, സിനിമാറ്റിക് ഡാൻസ്, വിവിധ കലാപരിപാടികൾ എന്നിവ ഏറെ ഹൃദ്യമായി. എസ്.ഹരികൃഷ്ണൻ, അനിൽ ചെറുമൂട്, ഗോകുൽദാസ്, അബ്ബാസ് പട്ടാമ്പി, നൗഷാദ്, രശ്മി ,റോസ്ലിൻ, നീതു, പ്രീതി എന്നിവർ സംഗീത വിരുന്നിൽ ഗാനങ്ങൾ ആലപിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ച് ജല സംഘടിപ്പിച്ച സമ്മാനപദ്ധതിയിൽ വിജയികളായവർക്ക് സതീഷ് കുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. നൗഷാദ് പുതിയതോപ്പിൽ, ജാഫർ താനൂർ, അന്തുഷ ചെട്ടിപ്പടി, ഹനീഫ മൂന്നിയൂർ, സലാം കൂട്ടായി എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.