• Tue. Dec 3rd, 2024

24×7 Live News

Apdin News

ജൂനിയര്‍ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസ്; നടന്‍ ബാബുരാജിന് മുന്‍കൂര്‍ ജാമ്യം

Byadmin

Nov 26, 2024





കൊച്ചി: ബലാത്സംഗക്കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കാനും പത്തുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശിച്ചിട്ടുണ്ട്.

ജസ്റ്റിസ് സി.എസ്.ഡയസിന്റെ ബെഞ്ചാണ് ബാബുരാജിന്റെ മുൻ കൂർ ജാമ്യഹർജി പരിഗണിച്ചത്. പരാതി നൽകാനുള്ള കാലതാമസം പരിഗണിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ നടിയെ പീഡിപ്പിച്ചു എന്നായിരുന്നു ബാബുരാജിനെതിരായ കേസ്. ബാബുരാജിന്റെ ആലുവയിലെ വീട്ടിൽ വെച്ചും ഇടുക്കി കമ്പിലൈനിലെ റിസോർട്ടിൽ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. അടിമാലി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ ബാബുരാജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

താരസംഘടനയായ അമ്മയുടെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയായിരുന്നു ബാബുരാജിനെതിരേ താരത്തിന്റെ തന്നെ റിസോർ ട്ടിലെ മുൻ ജീവനക്കാരിയായ ജൂനിയർ ആർട്ടിസ്റ്റ് പരാതിയുമായി രംഗത്തെത്തിയത്. സിനിമയിൽ അവസരം തരാമെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിൽ കൊണ്ടുപോയി ബാബുരാജ് ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ ആരോപണം. ഉപദ്രവിക്കപ്പെട്ടതിന്റെ പിറ്റേദിവസം മാത്രമാണ് തനിക്ക് അവിടെനിന്ന് രക്ഷപ്പെടാനായതെന്നും തനിക്കറിയാവുന്ന മറ്റു പെൺ കുട്ടികൾക്കും ബാബുരാജിൽ നിന്ന് സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു.



By admin