ദമ്മാം > ദമ്മാം ഇന്ത്യൻ സ്കൂൾ ബോയ്സ് സെക്ഷനിൽ നിലനിൽക്കുന്ന എസിയുടെ വിഷയത്തിലും, യൂപിബിഎസ്, ബിഎംഎസ് എന്നീ സെക്ഷനുകളിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിലെ വിവിധ പ്രശ്നങ്ങളും നിർദ്ദേശങ്ങളും ചൂണ്ടിക്കാണിച്ചു കൊണ്ട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ സുനിൽ പീറ്ററിന് നിവേദനം നൽകി. എസി സംവിധാനം പൂർണമായി റെഡിയാകുന്നതുവരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒന്നിടവിട്ട ദിവസങ്ങളിൽ നേരിട്ടും ഓൺലൈനായും ക്ലാസുകൾ വയ്ക്കുക. ക്ലാസ് റൂമുകളിൽ സ്പ്ളിറ്റ് എസി സംവിധാനം ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ഉന്നയിച്ചത്.
നിർദേശങ്ങൾ എംബസിക്ക് അയച്ചു കൊടുത്ത് അവിടെനിന്ന് മിനിസ്ട്രി ഓഫ് എഡ്യുകേഷന്റെ അനുവാദത്തോടു കൂടി മാത്രമേ നിലവിലുള്ള ക്ലാസ് സംവിധാനത്തിൽ മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ പ്രിൻസിപ്പാൾ പറഞ്ഞു. സ്പ്ലിറ്റ് എസി സംവിധാനത്തിലേക്ക് മാറണമെങ്കിൽ കെട്ടിടം മുഴുവൻ വയറിങ് സംവിധാനം മാറ്റം വരുത്തേണ്ടി വരും. അതിനായി എംബസി, കെട്ടിട കരാർ ഏജൻസി, കെട്ടിട ഉടമ, മുനിസിപ്പാലിറ്റി എന്നിവരുടെ അനുമതി വേണം. അതിന് വലിയ കാലതാമസം എടുക്കുമെന്നും, നിലവിൽ സെൻട്രലൈസ്ഡ് എസി യൂണിറ്റ് പുതിയത് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു.
ഓൺലൈൻ ക്ലാസുകൾ മൂലം വിദ്യാർഥികൾക്ക് ഉണ്ടാകുന്ന കുറവുകൾ പരിഹരിക്കാൻ അധികൃതർ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബ വേദി ആക്ടീങ് സെക്രട്ടറി ഹമീദ് നൈന, കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ വിൻസൺ തോമസ്, രഘുനാഥ് മച്ചിങ്ങൽ, മനോജ് പുത്തൂരാൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അജു തങ്കച്ചൻ, സുധീഷ്, ദമ്മാം ഏരിയ എക്സിക്യൂട്ടീവ് സിന്ധു സുരേഷ്, ജാബിർ ഹമീദ്, ഖോബാർ ഏരിയ എക്സിക്യൂട്ടീവ് ദിവ്യശ്രീ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ