ദുബായിൽ ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് ഉപദേശവുമായി ദുബായ് എക്കണോമി

ദുബായിൽ ഓൺലൈനിൽ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ഡെലിവറി ഫോമിൽ ഒപ്പിടുന്നതിന് മുൻപ് ലഭിച്ചിരിക്കുന്ന ഉൽപ്പന്നം പരിശോധിക്കണമെന്നും ഉൽപ്പന്നത്തിന് കേടുപാടുകൾ‌ സംഭവിക്കുകയോ അല്ലെങ്കിൽ‌ തകരാറുണ്ടെങ്കിലോ, ഉപഭോക്താവിന് ഉൽപ്പന്നം സ്വീകരിക്കാൻ വിസമ്മതിക്കുകയും പകരം തിരിച്ചയക്കാൻ അനുവാദമുണ്ടെന്നും ദുബായ് എക്കണോമി ഉപഭോക്താക്കളോട് നിർദ്ദേശിച്ചു.

ദുബായിൽ കഴിഞ്ഞ വർഷം കോവിഡ് -19 പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓൺലൈൻ ഓർഡറുകളിലും ചരക്കുകളുടെ വിതരണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ദുബായ് എക്കണോമി വ്യക്‌തമാക്കി.

“ഡെലിവറി ഫോമിൽ ഒപ്പിടുന്നതിന് മുമ്പ് വാങ്ങിയ ഉൽപ്പന്നങ്ങൾ പരിശോധിക്കുക,” എന്ന തലക്കെട്ടോടു കൂടി ദുബായ് എക്കണോമി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഇക്കാര്യം നിർദ്ദേശിച്ചത്.