• Tue. Mar 21st, 2023

24×7 Live News

Apdin News

നടൻ രാഹുൽ മാധവ് വിവാഹിതനായി, വധു ദീപശ്രീ: ചിത്രങ്ങൾ കാണാം

Byadmin

Mar 15, 2023


ചലച്ചിത്ര താരം രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീ ആണ് വധു. ബെംഗളൂരുവിൽ നടന്ന സ്വകാര്യ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. രാഹുലിന്റെ വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

സംവിധായകൻ ഷാജി കൈലാസ്, നിർമാതാവ് ബാദുഷ, അഭിനേതാക്കളായ നരേൻ, സൈജു കുറുപ്പ് എന്നിവരാണ് മലയാള സിനിമാമേഖലയിൽ നിന്ന് രാഹുൽ മാധവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തത്. രാഹുലി‍‍‌‌‌‌‌‌ന്റെ വിവാഹചിത്രങ്ങൾക്കു സിനിമാരംഗത്തെ പ്രമുഖർ ആശംസയുമായെത്തി.

‘ബാങ്കോക്ക് സമ്മർ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച രാഹുൽ മാധവ് മെമ്മറീസ്, കടുവ, പപ്പൻ, ആദം ജോൺ, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. നിരവധി ചിത്രങ്ങളുമായി തമിഴിലും സജീവമാണ് നടൻ.