നവോദയ ഹുഫൂഫ് ഏരിയ കായികമേള സംഘടിപ്പിച്ചു

അൽഹസ്സ>  പ്രവാസികളുടെ കായികവും മാനസികവുമായ ആരോഗ്യബോധവൽക്കരണം എന്ന ലക്‌ഷ്യം മുൻ നിർത്തി അൽഹസ്സ നവോദയ ഹഫൂഫ് ഏരിയാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കായികമേള -2019 അരങ്ങേറി. വെള്ളിയാഴ്ച മഹ് ദൂദിൽ നടന്ന കായികമേള നവോദയ കേന്ദ്ര എക്സി: അംഗം സലിം മണാട്ട് ഉദ്ഘാടനം ചെയ്തു.

കായികവിഭാഗം ചെയർമാൻ ബാബുരാജ് അധ്യക്ഷനായി. കൺവീനർ ബേബിഭാസ്കർ സ്വാഗതമാശംസിച്ചു. ഏരിയാ സിക്രട്ടറി കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പതിനൊന്നു യൂണിറ്റുകളിൽ നിന്നായി പ്രവർത്തകർ അണിനിരന്ന വർണ്ണശബളമായ മാർച്ച്പാസ്റ്റിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കേന്ദ്ര വൈ: പ്രസിഡണ്ട് ജോസ് മാനാടൻ സല്യൂട്ട് സ്വീകരിച്ചു. കുടുംബവേദി കേന്ദ്ര എക്സി. അംഗം ഷാഹിന ഷാജി, നവോദയ ഹഫൂഫ് ഏരിയാ പ്രസിഡണ്ട് ചന്ദ്രബാബു കടയ്ക്കൽ എന്നിവർആശംസകളർപ്പിച്ചു. കേന്ദ്ര രക്ഷാധികാരി ഹനീഫ മൂവാറ്റുപുഴ, ജോ: ട്രഷറർ കൃഷ്ണൻ കൊയിലാണ്ടി, എക്സി. അംഗം ജയപ്രകാശ്,കേന്ദ്രകമ്മറ്റി അംഗങ്ങളായ ഷാജി ഹസ്സൻ, മധു ആറ്റിങ്ങൽ, ചന്ദ്രശേഖരൻ മാവൂർ ഏരിയാ രക്ഷാധികാരി കെ വി ഷാജി എന്നിവർ നേതൃത്വം നൽകി.

ഏരിയാ എക്സി. അംഗങ്ങളായ ഷാജഹാൻ ജാഫർ, ബാലകൃഷ്‌ണൻ, ഷാജഹാൻ ഹഫൂഫ്, ഗോപൻ,പോൾ ഡിക്രൂസ്,ജോസ് വിക്റ്റർ, ഹഫൂഫ് കുടുംബവേദി സിക്രട്ടറി അയൂബ്, പ്രസിഡണ്ട് നാരായണൻ കണ്ണൂർ, ട്രഷറർ ബിന്ദു ശ്രീകുമാർ, ജോ. സിക്രട്ടറി ബീന ഭാസ്കർ, മുബാറസ് കുടുംബവേദി സിക്രട്ടറി ബാബു കെ പി, പ്രമോദ് കേളോത്ത് ഹഫൂഫ് കുടുംബവേദി എക്സി. അംഗങ്ങളായ സബാ മാസ്റ്റർ, റോഷൻ, നിമൽ, വേണു, ജംഷീർ, സലീം , ഹഫൂഫ്ഏരിയാ കമ്മറ്റി അംഗങ്ങളായ, എൻ ഓ ബേബി,ഭുവനദാസ്, വിനോദ്, ഷിജിൻ, അമീൻ, തുളസി, എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ദിനേശ് രജിസ്‌ട്രേഷനും രമണൻ ഭക്ഷണവിതരണത്തിനും നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനം ഡിസമ്പർ അഞ്ചിനു നടക്കുന്ന സർഗ്ഗസംഗമം-2019 വേദിയിൽ വെച്ച് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. 
 

മറ്റു വാർത്തകൾ

  • തൊഴിലാളികൾക്ക് ലാൽ കെയെർസ്ന്റെ സാന്ത്വനം

  • നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ മലയാള ഭാഷ പഠനത്തിന് തിരി തെളിയുന്നു

  • സർക്കാർ സഹായിച്ചു; കണ്ണൂർ സ്വദേശിയുടെ മൃതദേഹം സൗദിയിൽ നാട്ടിലെത്തിച്ചു