• Tue. Mar 21st, 2023

24×7 Live News

Apdin News

നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു

Byadmin

Mar 19, 2023


റിയാദ്: ഫൈനൽ എക്സിറ്റിൽ നാളെ (ഞായർ) നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവിനെ സൗദി അറേബ്യയിലെ ജിദ്ദ റുവൈസിലുള്ള താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തുവ്വൂർ വലിയട്ട സ്വദേശി അബ്ദുൽ മുനീർ (39) ആണ് മരിച്ചത്. 16 വർഷത്തോളമായി ജിദ്ദയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം ഒരു കമ്പനിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു.

അബ്ദുൽ മുനീറിന് കുറച്ചു കാലമായി കടുത്ത മൈഗ്രൈൻ ഉണ്ടാവാറുണ്ടെന്നും അതിനുള്ള ചികിത്സയിലുമായിരുന്നെനും സുഹൃത്തുക്കൾ അറിയിച്ചു. എന്നാൽ മരണകാരണം വ്യക്തമല്ല. പോലീസെത്തി മൃതദേഹം ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പരേതനായ അരീക്കൻ കോയയാണ് പിതാവ്. മാതാവ് -: മുരിയെങ്ങലത്ത് ആമിന, ഭാര്യ – ഫൗസിയ, മക്കൾ – ദിൽന (12), ദിയ ഫാത്തിമ (രണ്ടര), സഹോദരങ്ങൾ – അബ്ദുൽ സുനീർ, അലി അക്ബർ.