• Sun. Sep 8th, 2024

24×7 Live News

Apdin News

നൂറാമത് പഠനകേന്ദ്രം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും | Pravasi | Deshabhimani

Byadmin

Sep 5, 2024



അബുദാബി > ഇന്തോ യുഎഇ സാംസ്കാരിക സമന്വയ വർഷാചരണാഘോഷങ്ങളുടെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച്  ശനിയാഴ്ച രാത്രി എട്ട് മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മലയാളം മിഷൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന മലയാളം മിഷന്റെ അബുദാബി ചാപ്റ്ററിലെ നൂറാമത്തെ പഠന കേന്ദ്രമായിരിക്കും ഇതോടെ അബുദാബിയിൽ പ്രവർത്തന സജ്ജമാകുന്നത്. 2018 മുതൽ തുടർച്ചയായി യാതൊരു പ്രതിഫലേച്ഛയും കൂടാതെ നിസ്വാർത്ഥരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 20 അധ്യാപകരെ പ്രസ്തുത വേദിയിൽ വെച്ച് മന്ത്രി ആദരിക്കും.

ഇന്ത്യയും യുഎഇയും തമ്മിലുള്ള സാംസ്കാരിക ഇഴയടുപ്പം കൂടുതൽ ദൃഡപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം മുതൽ കേരള സോഷ്യൽ സെന്റർ സമാരംഭിച്ച ഇൻഡോ യുഎഇ സാംസ്കാരിക വര്ഷാചരങ്ങളുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കും മന്ത്രി തുടക്കം കുറിക്കും.

കേരള സോഷ്യൽ സെന്ററിന്റെ വനിതാവിഭാഗത്തിന്റെ 2024 – 2025 പ്രവർത്തനവർഷത്തെ ഉദ്ഘാടനവും പ്രസ്തുത വേദിയിൽ വെച്ച് അരങ്ങേറും. തുടർന്ന് സെന്റർ വനിതാവിഭാഗവും മലയാളം മിഷൻ വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin