മനാമ: തൃശൂര്‍ കരുവന്നൂര്‍ സ്വദേശി ബഹ്‌റൈനില്‍ പക്ഷാഘാതം മൂലം നിര്യാതനായി. സല്‍മാനിയ ആശുപത്രിയില്‍ കുറച്ചുദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്ന ഷിഹാബ് കരുവന്നൂര്‍ (48) ആണ് മരിച്ചത്.
ബഹ്‌റൈനിലെ സഫയര്‍ സിമ്മിങ് പൂള്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സെജീന. മക്കള്‍: ഫെബീന, മുഹമ്മദ് ഷിജാസ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ബഹ്‌റൈന്‍ കെഎംസിസിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
The post പക്ഷാഘാതം; തൃശൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.