• Sun. Sep 8th, 2024

24×7 Live News

Apdin News

പ്രകൃതി ദുരന്തത്തിൽ ആയിരങ്ങൾ മരിച്ചു; ഉത്തരവാദികളെന്നാരോപിച്ച് 30 ഉദ്യോഗസ്ഥരെ തൂക്കിക്കൊന്ന് ഉത്തരകൊറിയ

Byadmin

Sep 6, 2024


പ്യോംങ്യാങ്: ചൈനയിൽ ശക്തമായ മഴയെ തുടർന്ന് വെള്ളപൊക്കവും മണ്ണിടിച്ചിലും മൂലം ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. പ്രകൃതി ദുരന്തം മൂലമുണ്ടായ മരണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റാൻ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ഉത്തരവിട്ടതായി ദക്ഷിണകൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രകൃതി ദുരന്തത്തിൽ നിരവധി വീടുകൾ നശിച്ചിട്ടുണ്ട്. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നുവെന്നും മരണങ്ങള്‍ ഉള്‍പ്പടെയുള്ള നഷ്ടത്തിന് ഉത്തരവാദികളെന്ന് കരുതുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം തന്നെ വധശിക്ഷ നടപ്പാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ 2019 മുതല്‍ ചാഗാംഗ് പ്രവിശ്യാ പാര്‍ട്ടി കമ്മിറ്റിയുടെ സെക്രട്ടറി കാങ് ബോങ്ഹൂണും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതായി ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂലൈയില്‍ കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉത്തരകൊറിയയെ സാരമായി ബാധിച്ചിരുന്നു. ദുരന്ത ബാധിത പ്രദേശങ്ങള്‍ കിം ജോങ് ഉന്‍ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തിൽ നിരവധി പേർ മരിച്ചെന്നും പ്യോംങ്യാങിൽ നിരവദി പേർ അഭയം തേടിയെന്നുമുള്ള വാർത്തകൾ ഉത്തരകൊറിയ നിരസിച്ചു. ഉത്തരകൊറിയയുടെ അന്താരാഷ്ട്ര പ്രശസ്തിക്ക് കോട്ടം തട്ടാന്‍ വേണ്ടി ദക്ഷിണ കൊറിയ നടത്തുന്ന ബോധപൂര്‍വമായ ശ്രമം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

By admin