• Sat. Mar 25th, 2023

24×7 Live News

Apdin News

പ്ലസ് വൺ വിദ്യാർത്ഥിയായ ചങ്ങനാശേരി സ്വദേശി അബുദാബിയിൽ അന്തരിച്ചു | Pravasi | Deshabhimani

Byadmin

Mar 19, 2023




അബുദാബി> ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ഏലംകുന്നത്ത് ഹസ്സിൽ അനിൽ കുര്യാക്കോസിന്റെയും പ്രിൻസി ജോണിന്റെയും മകൻ സ്റ്റീവ് ജോണ് കുര്യാക്കോസ് (17) അബുദാബിയിൽ അന്തരിച്ചു. അൽ വത്ബ ഇന്ത്യൻ സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു.

ഷെയ്ഖ് ശഖ്‌ബൂത്ത് മെഡിക്കൽ സിറ്റിയിൽ നഴ്‌സായ പ്രിൻസി നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മകനോടൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതിനു ശേഷം രണ്ടുമണിയോടെ ശബ്ദം കേട്ട് ഉണർന്നപ്പോൾ മകൻ വീണുകിടക്കുകയായിരുന്നു.

പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് അനിലും മകൾ സാന്ദ്ര മേരി കുര്യാക്കോസും (ഫാഷൻ ഡിസൈനർ, ദൽഹി) നാട്ടിലാണ്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ