• Tue. Dec 3rd, 2024

24×7 Live News

Apdin News

ഫിറോസ് ബാബുവിന് കേരള മാപ്പിളകലാ അക്കാദമി സ്വീകരണം നൽകി | Pravasi | Deshabhimani

Byadmin

Nov 26, 2024



ജിദ്ദ > അഞ്ച് പതിറ്റാണ്ട് കാലമായി മാപ്പിളപ്പാട്ട് ഗാനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച  ഗായകൻ ഫിറോസ് ബാബുവിന് കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റർ സ്വീകരണം നൽകി. ‘നേശം 2024’ എന്ന പേരിൽ നടന്ന പരിപാടി സീതി കൊളക്കാടൻ ഉദ്‌ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് കെ എൻ എ ലത്തീഫ് അധ്യക്ഷത വഹിച്ചു.

മാപ്പിളപ്പാട്ടും മാപ്പിളകലകളും ആൽബം പാട്ടിൻറെ വരവോടെ തകർന്നടിഞ്ഞു കൊണ്ടിരുന്ന സമയത്ത് അവയെ എല്ലാം അതിന്റെ തന്മയത്വത്തോടെ നിലനിർത്തികൊണ്ടുപോവാനാണ് അറിവിൻറെ എൻസൈക്ലോപീഡിയയായ പി എച്ച് അബ്ദുള്ളയുടെ നേതൃത്വത്തിൽ കേരള മാപ്പിളകലാ അക്കാദമിക്ക് തുടക്കം കുറിച്ചതെന്ന് ഫിറോസ് ബാബു പറഞ്ഞു.

അബ്ദുള്ള മുക്കണ്ണി, ഇല്യാസ് കല്ലിങ്ങൽ, മൻസൂർ ഫറോക്ക്, റഹ്മത്തലി തുറക്കൽ, അബ്ദുറഹിമാൻ മാവൂർ, ജനറൽ സെക്രട്ടറി മുഷ്താഖ് മധുവായ്, ട്രഷറർ ഹസ്സൻ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. ജമാൽ പാഷ, റഹീം കാക്കൂർ, മുംതാസ് അബ്ദുറഹിമാൻ, ബീഗം ഖദീജ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്ററിന്റെ ഉപഹാരം ഫിറോസ് ബാബുവിന് ഭാരവാഹികൾ കൈമാറി.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin