• Tue. Aug 9th, 2022

24×7 Live News

Apdin News

ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയി; മക്‌ഡൊണാള്‍ഡ് ജീവനക്കാരനെ വെടി വച്ചു 20കാരൻ

Byadmin

Aug 4, 2022

വാഷിംഗ്ടണ്‍ : ഫ്രഞ്ച് ഫ്രൈസ് തണുത്ത് പോയതിന്റെ പേരിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കഴുത്തിന് വെടിയേറ്റ മക്‌ഡൊണാള്‍ഡ് ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍.

യു.എസിലെ ന്യൂയോര്‍ക്കിലാണ് സംഭവം. 23കാരനായ മാത്യു വെബ്ബിനാണ് വെടിയേറ്റത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. തനിക്ക് ലഭിച്ച ഫ്രഞ്ച് ഫ്രൈസ് തണുത്തതായിരുന്നെന്ന് ഒരു സ്ത്രീ മാത്യുവിനോട് പരാതി പറഞ്ഞു.

തന്റെ മകനുമായി വീഡിയോ കോളില്‍ സംസാരിക്കവെയായിരുന്നു സ്ത്രീ മാത്യുവിനോട് പരാതി പറഞ്ഞത്. സ്ത്രീ അവിടെ നിന്ന് പോയി കുറച്ച്‌ സമയത്തിനുള്ളില്‍ വീഡിയോ കോളിലുണ്ടായിരുന്ന 20കാരനായ മകന്‍ സ്ഥാപനത്തിലെത്തുകയും മാത്യുവുമായി തര്‍ക്കിക്കുകയും ചെയ്തു. തര്‍ക്കം രൂക്ഷമായതോടെ 20കാരന്‍ തന്റെ കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് മാത്യുവിന്റെ കഴുത്തില്‍ വെടിവയ്ക്കുകയായിരുന്നു. മാത്യുവിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാനായെങ്കിലും നില അതീവ ഗുരുതരമാണ്.

കൃത്യം നടത്തിയ ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട് പിടികൂടി. മൈക്കല്‍ മോര്‍ഗന്‍ എന്നാണ് ഇയാളുടെ പേരെന്നും ഇതിന് മുമ്ബ് 12 തവണ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ജൂലായില്‍ സാന്‍ഡ്‌വിച്ചില്‍ മയൊണൈസ് കൂടിപ്പോയതിന്റെ പേരിലുണ്ടായ തര്‍ക്കത്തിനിടെ യു.എസിലെ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റായ സബ്‌വേയുടെ ഒരു ജീവനക്കാരന്‍ വെടിയേറ്റ് മരിച്ചിരുന്നു.