ബഹ്റൈനിൽ ഇന്നലെ 9940 പേരിൽ നടത്തിയ പരിശോധനയിൽ 331 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 479 പേർക്ക് രോഗമുക്തി, 7 മരണം

WhatsApp

Facebook

Twitter

Telegram

Linkedin

മനാമ: ബഹ്റൈനിൽ 331 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഒക്ടോബർ 18 ന് 24 മണിക്കൂറിനിടെ 9940 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 112 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 213 പേർക്ക് സമ്പർക്കങ്ങളിലൂടെയും 6 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

അതേ സമയം 479 പേർ കൂടി രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 74320 ആയി. 3282 പേരാണ് ആകെ നിലവിൽ രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 39 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മാത്രം 7 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ആശങ്ക സൃഷ്ടിച്ചു. ഇതുവരെ 300 പേരാണ് ആകെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ആകെ 1617632 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും തുടരുകയാണ്. കഴിഞ്ഞ നാലാഴ്ചക്കിടെ കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയത് ആശ്വാസ വാർത്തയായി.