ബഹ്‌റൈനിൽ രേഖകൾ ഇല്ലാതെ കഴിയുന്ന ഇന്ത്യക്കാർക്ക് വാക്‌സിൻ സ്വീകരിക്കാൻ വിവരശേഖരണവുമായി ഇന്ത്യൻ എംബസി

മനാമ: ബഹ്​റൈനിൽ മതിയായ രേഖകളില്ലാതെ വാക്​സിൻ സ്വീകരിക്കാൻ ബാക്കിയുള്ള ഇന്ത്യൻ പ്രവാസികളുടെ വിവരങ്ങൾ ഇന്ത്യൻ എംബസി ശേഖരിക്കുന്നു. എല്ലാവർക്കും വാക്​സിൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്​ ഈ സംവിധാനത്തിന്​ തുടക്കം കുറിച്ചിരിക്കുന്നത്​. ബഹ്​റൈൻ കേരളീയ സമാജം, വേൾഡ്​ എൻ.ആർ.ഐ കൗൺസിൽ, ഇന്ത്യൻ ക്ലബ്​, ​ഐ.സി.ആർ.എഫ്​ എന്നിവയുമായി സഹകരിച്ചാണ്​ വാക്​സിനേഷൻ കാമ്പയിൻ നടത്തുന്നത്​.

രെജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://forms.gle/pMT3v1g3o4yVgnES8

ഗൂഗ്​ൾ ഫോം വഴിയാണ്​ ഇന്ത്യൻ പ്രവാസികളുടെ വിവര ശേഖരണം നടത്തുന്നത്​. സി.പി.ആർ കാർഡ്​ സാധുതയുള്ളതാണോ, സി.പി.ആർ കാർഡ്​ നമ്പർ, പാസ്​പോർട്ട്​ നമ്പർ, വിസ സാധുതയുള്ളതാണോ, മൊബൈൽ നമ്പർ, ഇമെയിൽ, വാക്​സിന്​ രജിസ്​റ്റർ ചെയ്​തിട്ടുണ്ടോ, രജിസ്​റ്റർ ചെയ്​തിട്ടില്ലെങ്കിൽ അതിന്​ കാരണം, രജിസ്​റ്റർ ചെയ്യുമ്പോൾ നേരിടുന്ന പ്രശ്​നങ്ങൾ എന്നിവയാണ്​ ഗൂഗ്​ൾ ഫോമിൽ ചോദിക്കുന്നത്​.

മതിയായ രേഖകളില്ലാതെ കഴിയുന്നവർക്ക്​ വാക്​സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന്​ പ്രവാസി സമൂഹത്തിൽനിന്ന്​ ആവശ്യമുയർന്നിരുന്നു. വേൾഡ്​ എൻ.ആർ.​ഐ കൗൺസിൽ ബഹ്​റൈൻ അധികൃതർക്കും ഇന്ത്യൻ അംബാസഡർക്കും ഇതുസംബന്ധിച്ച്​ നിവേദനം നൽകുകയും ചെയ്​തിരുന്നു. വേൾഡ്​ എൻ.ആർ.​ഐ കൗൺസിൽ വഴി രജിസ്റ്റർ ചെയ്യാൻ (+973) 39293112, 3889 9576 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബഹ്​റൈൻ കേരളീയ സമാജം മുഖേന രജിസ്​റ്റർ ചെയ്യാൻ കെ.ടി സലീം (33750999), ഉണ്ണി (32258697), രാജേഷ്​ ചേരാവള്ളി (35320667), സഞ്​ജിത്​ (36129714) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഇന്ത്യൻ ക്ലബ് വഴി രജിസ്റ്റർ ചെയ്യാൻ അനീഷ് വർഗീസ് (33950760), സാനി പോൾ (39855197), സുരേഷ് ദേശിക്കൻ (39068323) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.