ബഹ്‌റൈൻ കെഎംസിസി അൽ അമാന ക്യാമ്പയിന് തുടക്കമായി

മനാമ: ബഹ്‌റൈൻ കെഎംസിസി അൽ അമാന രണ്ടു മാസങ്ങളിലായി നടക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം മനാമ കെഎംസിസി ആസ്ഥാനത്ത് വെച്ചു നടന്നു. ബഹ്‌റൈൻ കെഎംസിസി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്‌ മൊയ്‌ദീൻ പേരാമ്പ്രയിൽ നിന്ന് രേഖകൾ സ്വീകരിച്ചു കൊണ്ട്
ബഹ്‌റൈൻ കെഎംസിസി സെക്രട്ടറി ഒ കെ കാസിം ഉദ്‌ഘാടന കർമ്മം നിർവഹിച്ചു.

കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ്‌ അഷ്‌റഫ്‌ അഴിയൂർ അധ്യക്ഷനായിരുന്നു. ബഹ്‌റൈൻ കെഎംസിസി വൈസ് പ്രസിഡന്റ്‌ ശംസുദ്ധീൻ വെള്ളികുളങ്ങര യോഗം ഉത്ഘാടനം ചെയ്തു. മണലാരണ്യത്തിൽ കഷ്ടപ്പെടുന്ന പ്രവാസിയുടെ കൂടെ സഞ്ചരിക്കുന്ന കെഎംസിസി ഒരു പ്രവർത്തകന്റെ മരണാനന്തരവും അവരുടെ കുടുംബത്തിന് ഒരു കൈതാങ്ങായി കൂടെയുണ്ടെന്നുള്ളതാണ് ഈ സ്കീമിന്റെ ഏറ്റവും വലിയ വിജയമെന്ന് ശംസുദ്ധീൻ വെള്ളിക്കുളങ്ങര പറഞ്ഞു.

ബഹ്‌റൈൻ കെഎംസിസി സെക്രട്ടറി എ പി ഫൈസൽ, അമാന കൺവീനർ മാസിൽ പട്ടാമ്പി, എന്നിവർ പ്രസംഗിച്ചു. ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി മൻസൂർ പി വി, ജില്ലാ സെക്രട്ടറി കാസിം നൊച്ചാട് എന്നിവർ സന്നിഹിതരായിരുന്നു.

ക്യാമ്പയിൻ വിജയിപ്പിക്കാനും, മണ്ഡലം കൺവെൻഷനുകൾ നടത്താനും തീരുമാനിച്ചു. ജില്ലാ പ്രവർത്തക സമിതി അംഗങ്ങൾ, മണ്ഡലം ഭാരവാഹികൾ, അമാന മണ്ഡലം കോർഡിനേറ്റർമാർ, പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ ശരീഫ് വില്യാപ്പള്ളി നന്ദിയും പറഞ്ഞു.