• Tue. Dec 3rd, 2024

24×7 Live News

Apdin News

ബാഹുബലി താരം സുബ്ബരാജു വിവാഹിതനായി | PravasiExpress

Byadmin

Nov 28, 2024





ബാഹുബലി എന്ന ബ്രഹ്മാണ്ഡചിത്രത്തിലൂടെ മലയാളികൾക്ക് പരിചിതനായ തെലുങ്കുതാരം സുബ്ബരാജു വിവാഹിതനായി. 47 -ാം വയസിലാണ് താരം വിവാഹിതനായിരിക്കുന്നത്. സുബ്ബരാജു തന്നെയാണ് തന്‍റെ വിവാഹ കാര്യം ഇൻസ്റ്റഗ്രമിലൂടെ ആരാധകരെ അറിയിച്ചത്. വിവാഹ വേഷത്തിൽ ഭാര്യക്കൊപ്പം കടൽക്കരയിൽ നിൽക്കുന്ന ചിത്രമാണ് പങ്ക് വെച്ചത് താരം.

‘അവസാനം വിവാഹിതനായി’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു താരത്തിന്‍റെ പോസ്റ്റ്. സില്‍ക്ക് കുര്‍ത്തയും മുണ്ടുമാണ് സുബ്ബരാജു അണിഞ്ഞിരിക്കുന്നത്. ചുവപ്പു പട്ടു സാരിയാണ് വധുവിന്‍റെ വേഷം. 2003ല്‍ ഖട്ഗം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്.



By admin