• Sun. Oct 6th, 2024

24×7 Live News

Apdin News

മഞ്ഞപ്പട ഒമാൻ ഫുട്ബോൾ ടൂർണമെന്റും ഫാമിലി ഇവന്റും സംഘടിപ്പിക്കുന്നു | Pravasi | Deshabhimani

Byadmin

Sep 29, 2024



മസ്കറ്റ് > കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാൻ ഘടകം ഫ്രെണ്ടി മൊബൈൽ മഞ്ഞപ്പട സൂപ്പർ കപ്പ് സീസൺ രണ്ടും ഫാമിലി ഇവന്റും സംഘടിപ്പിക്കുന്നു. മബെലയിലെ അൽ ഷാദി ടർഫിൽ ഒക്ടോബർ നാലിന് സൂപ്പർ കപ്പ് നടത്തും. മെഗാ ടൂർണമെന്റിൽ 16 ടീമുകൾ പങ്കെടുക്കും.

പ്രസിഡന്റ് സുജേഷ് ചേലോറ, സെക്രട്ടറി ആൽഡിറിൻ മെൻഡിസ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ടൂർണമെന്റ് കമ്മിറ്റി ചെയർമാനായി ഡെന്നിസിനെയും കൺവീനറായി രജീഷ് കുന്നോനെയും തിരഞ്ഞെടുത്തു.

ഒമാനിലെ പ്രമുഖ പ്രവാസി ക്ലബ്ബുകളായ മസ്കറ്റ് ഹാമ്മേഴ്‌സ്, ഡൈനമോസ് എഫ്‌സി ,ടോപ് ടെൻ ബർക്ക, യുണൈറ്റഡ് കേരള എഫ്‌സി,നേതാജി എഫ്സി, ബ്ലാക്ക് യുണൈറ്റഡ് എഫ്‌സി, നെസ്റ്റോ എഫ്‌സി, ബ്രദേർസ് ബർക്ക,എഫ്സി നിസ്‌വ, ലയൺസ് മസ്കറ്റ്, ജിഫ്‌സി, പ്രോസോൺ സ്പോർട്സ് ക്ലബ്‌, യുണൈറ്റഡ് കാർഗോ, റിയൽ ഇബ്രാ എഫ്സി, മഞ്ഞപ്പട ഒമാൻ എഫ്സി മുതലായ പതിനാറു ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കുന്നു.

ടൂർണമെന്റിൽ വിന്നേഴ്സ് റണ്ണേഴ്സ് ട്രോഫികൾക്കും ക്യാഷ് അവാർഡിനും പുറമെ വ്യക്തിഗത മികവ് പുലർത്തുന്ന കളിക്കാർക്കും ട്രോഫികളും സമ്മാനങ്ങളും നൽകും. മസ്കറ്റിൽ പ്രവാസി ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായം തുറക്കുന്ന ഈ ടൂർണമെന്റിലേക്ക് കാല്പന്തു പ്രേമികളെയും കുടുംബാംങ്ങളെയും സ്വാഗതം ചെയ്യുന്നതായി ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin