റിയാദ് > കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറിയായിരുന്ന മനോഹരൻ നെല്ലിക്കലിന്റെ (64) മൃതദേഹം നാട്ടിലെത്തിച്ചു. രക്താതിസമ്മർദത്തെ തുടർന്ന് റിയാദ് അൽ സലാം ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും മരണമടയുകയുമായിരുന്നു.
പത്തനംതിട്ട റാന്നി സ്വദേശിയായ മനോഹരൻ കഴിഞ്ഞ 13 വർഷമായി ന്യൂ സനയ്യയിലെ അൽ ഖാലിദ് പ്രിന്റിങ് പ്രസ്സിൽ മെക്കാനിക്കൽ സൂപ്രവൈസറാണ്. ഭാര്യ ലക്ഷ്മി, മക്കൾ ലിനോജ് (ദുബായ്), മനീഷ്.
കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഗ്യാസ് ബക്കാല യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ, ഏരിയ പ്രസിഡന്റ്, രക്ഷാധികാരി സെക്രറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ശ്രീലങ്കൻ വിമാനത്തിൽ കൊച്ചി എയർപോർട്ടിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. മകൻ ലിനോജ് മൃതദേഹത്തെ അനുഗമിച്ചു. സംസ്കാര ചടങ്ങുകൾ റാന്നി മുക്കാലിമൺ നെല്ലിക്കൽ വസതിയിൽ നാളെ (24.05.2023) നടക്കും. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ