• Sun. Oct 6th, 2024

24×7 Live News

Apdin News

‘മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു, ദേശീയതലത്തിൽ മോശമാക്കി; ഒരു സമുദായത്തെ കുറ്റക്കാരാക്കുന്നു’; പിവി അൻവർ

Byadmin

Sep 30, 2024


മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം തുടർന്ന് പിവി അൻവർ എംഎൽഎ. ദി ഹിന്ദു പത്രത്തോട് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിനെതിരെയായിരുന്നു അൻവറിന്റെ വിമർശനം. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്നും ദേശീയതലത്തിൽ മോശമാക്കിയെന്നും അൻവർ പറഞ്ഞു. ഒരു സമുദായത്തെ മാത്രം കുറ്റരാക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞു. മാമി തിരോദധാന കേസിൽ പിവി അൻവർ വിളിച്ചുവരുത്തിയ വിശദീകരണ യോ​ഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനം.

എന്തുകൊണ്ട് കേരളത്തിലെ മറ്റ് മാധ്യമങ്ങൾക്ക് മുഖ്യമന്ത്രി അഭിമുഖം നൽകിയില്ലെന്ന് അൻവർ ചോദിച്ചു. എന്ത് കൊണ്ടാണ് ഹിന്ദു പത്രത്തിന് അഭിമുഖം നൽകിയതെന്നും ഉദ്ദേശം വേറെയാണെന്നും പിവി അൻവർ കുറ്റപ്പെടുത്തി. മലപ്പുറത്ത് സ്വർണം പിടിക്കുന്നതുകൊണ്ട് മലപ്പുറത്തുകാർ സ്വർണം കടത്തുന്നുവെന്നല്ല പിടിക്കപ്പെട്ടവന്റെ പാസ്‌പോർട്ട് വേരിഫൈ ചെയ്ത് ഏത് ജില്ലാക്കാരാനാണെന്ന് കണ്ടെത്തണം. അതിന് പകരം ഒരു സമുദായത്തെ അടിച്ചേൽപ്പിക്കുകയാണെന്ന് അൻവർ പറഞ്ഞു.

ഹിന്ദുത്വ ശക്തികളെ നേരിടുന്നത് സിപിഎം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നാൽ പക്ഷേ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അൻവർ ചോദിച്ചു. അവിടെയാണ് പ്രശ്‌നം. മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘത്തിന്റെ കേന്ദ്രമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് പിവി അൻവർ പറഞ്ഞു. ചോദ്യമുണ്ടാകുമെന്നും. സദുദ്ദേശമാണോ ദുരുദേശമാണോയെന്ന് അൻവർ ചോദിച്ചു. ഈ പോക്ക് ശരിയായ രീതിയിലുള്ള കേസല്ല. ഇതാണ് ഇവിടെ ചോദ്യചെയ്യപ്പെടുന്നതെന്ന് പിവി അൻവർ പറഞ്ഞു.

By admin