മുരുകന്‍ കാട്ടാക്കടക്ക് വധഭീഷണി: നവോദയ കിഴക്കന്‍ പ്രവിശ്യ പ്രതിഷേധിച്ചു

റിയാദ്> ജനകീയകവിയും ഗാനരചയിതാവുമായ മുരുകന് കാട്ടാക്കടക്ക് നേരെ ബുധനാഴ്ച രാത്രിയുണ്ടായ വധഭീഷണിയില് നവോദയ കിഴക്കന് പ്രവിശ്യ ശക്തമായി പ്രതിഷേധിച്ചു. മുരുകനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഇഞ്ചിഞ്ചായി കൊല്ലുന്നതിനു വേണ്ടി ഒരു സംഘത്തെ നിയോഗിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

‘ചോപ്പ്’ എന്ന സിനിമക്കു വേണ്ടി മുരുകന് എഴുതി ആലപിച്ച ‘മനുഷ്യനാകണം.. ഉയര്ച്ചതാഴ്ചകള്ക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങള് പേരിടുന്നതാണ് മാര്ക്സിസം…’ എന്ന ഗാനം വലിയ തോതില് ജനഹൃദയങ്ങള് ഏറ്റെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു പ്രവര്ത്തനരംഗത്തും വ്യാപകമായി ഈ ഗാനം ഉപയോഗിക്കപ്പെട്ടു. നിരവധി ദൃശ്യാവിഷ്ക്കാരങ്ങള് ആ ഗാനത്തിനുണ്ടായി. ആ ഗാനത്തെ വിമര്ശിച്ചുകൊണ്ട് തുടങ്ങിയ ഫോണ് സംഭാഷണം പിന്നീട് തെറിയും വധഭീഷണിയുമായി.

കഴിഞ്ഞ ഏഴെട്ടു വര്ഷങ്ങള്ക്കിടയില് നിരവധി എഴുത്തുകാരെയും കലാകാരന്മാരെയും കൊന്നു തള്ളുവാനും കുറേ പേരെ ജയിലിലടക്കാനും ഇന്ത്യയിലെ മതരാഷ്ട്രവാദികള്ക്ക് കഴിഞ്ഞിട്ടുണ്ട്. സാംസ്കാരിക പ്രവര്ത്തരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്നാണ് മതതീവ്രവാദികള് കരുതുന്നത്. കേരളത്തിലും എഴുത്തുകാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം പലതവണ ഉണ്ടായി. അത്തരം നീക്കങ്ങള്ക്കെതിരെ ശക്തമായ പ്രതിഷേധവും ജനവികാരവും ഉയര്ന്നുവന്നുപ്പോള് പ്രവാസലോകവും ഒറ്റക്കെട്ടായി പ്രതിഷേധിച്ചു.

മലയാളത്തിന്റെ പ്രിയപ്പെട്ട ശബ്ദമായ മുരുകന് കാട്ടാക്കടയ്ക്ക് സാംസ്കാരിക കേരളം നല്കുന്ന പിന്തുണയ്ക്കൊപ്പം അണിചേരുന്നുവെന്നും നവോദയ സാംസ്കാരിക വേദി അറിയിച്ചു