Posted By: Nri Malayalee
January 25, 2023

ബിനു ജോർജ്: കെന്റിലെ പ്രമുഖ മലയാളി കൂട്ടായ്മയായ MMA യുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനുവരി മാസം 7 ആം തിയതി ക്രിസ്മസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗമാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
പ്രസിഡണ്ടായി ശ്രി. ബൈജു ഡാനിയേലും സെക്രട്ടറിയായി ശ്രി, ബൈജു തങ്കച്ചനും ട്രെഷററായി ശ്രി. വര്ഗീസ് സ്കറിയയും തെരഞ്ഞെടുക്കപ്പെട്ടു. കമ്മിറ്റി അംഗങ്ങളായി സർവ്വശ്രീ ഷൈജൻ തോമസ്, ജോഷി ജോസഫ്, ബിജു ബഹനാൻ, ലാലിച്ചൻ ജോസഫ്, ശ്രീമതി ലിബി ഫിലിപ്പ്, ജിസ്ന മൈക്കിൾ, ശാലിനി ജോണി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
പ്രൗഢമായ ചടങ്ങിൽ മെയ്ഡ്സ്റ്റൺ മേയർ മുഖ്യാതിഥിയായിരുന്നു. അരങ്ങിൽ വിസ്മയം തീർത്ത നിരവധി കലാപരിപാടികളും അവതരിക്കപ്പെട്ടു.
സംഘടനാ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച അനുഭവസമ്പന്നരും ബഹുമുഖ പ്രതിഭകളായ നവാഗതരും ഒരുമിക്കുന്ന മികച്ച കമ്മിറ്റിയാണ് നിലവിൽ വന്നതെന്നും പുതിയ സാരഥികൾക്കു ഭാവുകങ്ങൾ നേരുന്നതായും
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോ വർഗ്ഗീസ്, സെക്രട്ടറി പ്രവീൺ രാമകൃഷ്ണൻ, ട്രെഷറർ ശ്രീജിത്ത് എന്നിവർ അറിയിച്ചു. പുതിയ കമ്മിറ്റി ആദ്യ യോഗം ചേരുകയും വിവിധ സബ്കമ്മിറ്റികൾക്കു രൂപം നൽകുകയും ചെയ്തു അവയ്ക്ക് നേതൃത്വം നല്കാൻ കോർഡിനേറ്റർമാരായി വിവിധ കമ്മിറ്റി അംഗങ്ങളും ചുമതലയേറ്റു.
വര്ഷം മുഴുവൻ നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾക്ക് രൂപരേഖ തയ്യാറാക്കിവരുന്നതായും വൻ സ്പോർട്സ്, ആർട്സ് മേളകളും ജീവകാരുണ്യ പ്രവർത്തനങ്ങളും മാതൃകാപരമായി സംഘടിപ്പിച്ചു പ്രശംസ നേടിയിട്ടുള്ള യുകെയിലെ പ്രശസ്തമായ MMA യുടെ പുതിയ ഭാരവാഹികൾ അറിയിച്ചു.