യുഎഇയിൽ ഇന്ന് 786 പേർക്ക് കൂടി കോവിഡ് / 661 പേർക്ക് രോഗമുക്തി

യുഎഇയിൽ ഇന്ന് 786 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 661പേർക്ക് രോഗമുക്തിയും രേഖപ്പെടുത്തിയിട്ടുണ്ട്. മരണമൊന്നുംതന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.

93,000 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് പുതിയ പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്.

ഇന്ന് 661 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 72,117 ആയി.

ഇന്നത്തെ പുതിയ 786 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം
82,568 ആയി.

യുഎഇയിൽ നിലവിൽ 10,049 ആക്റ്റീവ് കോവിഡ് കേസുകൾ ആണുള്ളത്.കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 402 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.