• Sat. Mar 25th, 2023

24×7 Live News

Apdin News

യുകെയിലെ പാസ്പോർട്ട് ഓഫീസ് ജീവനക്കാർ ഏപ്രിൽ മൂന്നു മുതൽ അഞ്ചാഴ്ച പണിമുടക്കിലേക്ക്

Byadmin

Mar 18, 2023


Posted By: Nri Malayalee
March 18, 2023

സ്വന്തം ലേഖകൻ: യുകെയിലുടനീളമുള്ള പാസ്‌പോർട്ട് ഓഫീസ് ജീവനക്കാർ ഏപ്രിൽ മൂന്നു മുതൽ അഞ്ചാഴ്ച പണിമുടക്കാൻ ഒരുങ്ങുന്നു. ഏകദേശം ആയിരത്തിലധികം ജീവനക്കാരാണ് പണിമുടക്കിൽ ഏർപ്പെടുന്നത്. സർക്കാർ പ്രതിനിധികളുമായി ശമ്പള വർധനവും തൊഴിൽ സാഹചര്യങ്ങളുടെ മെച്ചപ്പെടുത്തലും സംബന്ധിച്ച തർക്കത്തിൽ പരിഹാരം കാണാൻ കഴിയാത്തതിനാലാണ് പണിമുടക്കിലേർപ്പെടാൻ ജീവനക്കാർ ഒരുങ്ങുന്നത്.

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ പാസ്‌പോർട്ട് ഓഫീസുകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് (പിസിഎസ്) യൂണിയനിലെ ആയിരത്തിലധികം ജീവനക്കാരുടെ പണിമുടക്ക് മേയ് അഞ്ചു വരെ നീണ്ടു നിൽക്കും. നേരത്തെ രണ്ടു പണിമുടക്കുകൾ നടത്തിയിട്ടും തൊഴലാളികളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചില്ലെന്ന് പിസിഎസ് ജനറൽ സെക്രട്ടറി മാർക്ക് സെർവോത്ക പറഞ്ഞു

മെച്ചപ്പെട്ട ശമ്പളം നൽകണമെന്ന ആവശ്യം ആറു മാസം മുൻപ് മുന്നോട്ടു വച്ചെങ്കിലും സർക്കാരിൽ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ല. തങ്ങൾക്കു കൂടി സ്വീകാര്യമായ ശമ്പള വർധനവ് ഉണ്ടായില്ലെങ്കിൽ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. പണിമുടക്ക് മലയാളികൾ ഉൾപ്പടെയുള്ള ബ്രിട്ടൻ നിവാസികളുടെ പാസ്പോർട്ട് സംബന്ധമായ ആവശ്യങ്ങളിൽ തടസ്സം സൃഷ്ടിക്കും.