• Thu. Aug 11th, 2022

24×7 Live News

Apdin News

യു എ ഇയിൽ പുതിയ 994 കോവിഡ് കേസുകൾ കൂടി / കോവിഡ് മരണമില്ല – 2022 ഓഗസ്റ്റ് 6

Byadmin

Aug 6, 2022











യു എ ഇയിൽ വീണ്ടും പ്രതിദിന കോവിഡ് കേസുകൾ ആയിരത്തിൽ താഴെയെത്തി. ഇന്ന് 2022 ഓഗസ്റ്റ് 6 ന് പുതിയ 994 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,038 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും രേഖപ്പെടുത്തിയിട്ടില്ല.

994 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 997,769 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,337 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,038 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 976,628 ആയി, 219,958 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 994 കോവിഡ് കേസുകൾ കണ്ടെത്തിയത്. യു എ ഇയിലെ ആകെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 18,804 ആണ്.