മസ്കത്ത് > റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ‘ഫാമിഫെസ്റ്റ് 2024’ സംഘടിപ്പിച്ചു. ആടുജീവിതം സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ ഒമാനി നടൻ ഡോക്ടർ താലിബ് അൽ ബലൂഷി മുഖ്യാഥിതിയായി പങ്കെടുത്തു .ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ പരിപാടി ഉൽഘാടനം ചെയ്തു.
കെ ആർ സന്തോഷ്, നീതു ജിതിൻ, അൽ മാസ്സ് ഗോൾഡ് എം ഡി സുരേന്ദ്രൻ വേലായുധൻ, എവറസ്റ്റ് ഇന്റർനാഷണൽ കമ്പനി എം ഡി സുരേഷ് ബാലകൃഷ്ണൻ, കെ ആർ സന്തോഷ്, നീതു ജിതിൻ, ഷാജഹാൻ, സുജിത് സുഗുണൻ, ആഷിഖ്, ഷൈജു, സച്ചിൻ, സുഹൈൽ, ബിൻസി സിജോയ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ഡോക്ടർ താലിബ് അൽ ബലൂഷിയെ ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ ആദരിച്ചു .ആർ എം എ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കേരളീയ നടൻ കലാരൂപങ്ങളും ഡാൻസ് പാട്ട് ,കഥ പറയൽ ,ഫാഷൻ ഷോ ഗെയിംസ് , ഗാനമേള , മിമിക്രി മെന്റലിസം ഷോ എന്നിവയും അരങ്ങേറി. എസ് എസ് എൽ സി പരീക്ഷക്ക് ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ ഡോക്ടർ താലിബ് അൽ ബലൂഷി മൊമെന്റോ നൽകി ആദരിച്ചു .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ