• Tue. Dec 3rd, 2024

24×7 Live News

Apdin News

റെഡിംഗിലെ മലയാളി നഴ്‌സ് വീട്ടില്‍ മരിച്ച നിലയില്‍; വിടപറഞ്ഞത് കോട്ടയം സ്വദേശി സാബു മാത്യു – Nri Malayalee | Latest UK News | Latest Kerala News | Breaking News Kerala | Kerala Online News | Malayalam Online Internet News

Byadmin

Nov 27, 2024


Posted By: Nri Malayalee
November 26, 2024

സ്വന്തം ലേഖകൻ: യുകെയില്‍ മലയാളി നഴ്സിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റെഡിംഗില്‍ കുടുംബമായി താമസിച്ചു വരുന്ന കോട്ടയം സ്വദേശി സാബു മാത്യു (55) ആണ് വിട പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വീടിനുള്ളിലെ സ്റ്റെയറില്‍ കമിഴ്ന്നു കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ്‌ മരണമെന്നാണ് പ്രാഥമിക നിഗമനം.

നഴ്സായ ഭാര്യ ഷാന്റി ജോണ്‍ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴാണ് സാബുവിനെ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത് എന്നാണ് വിവരം. തുടല്‍ന്ന് പാരാമെഡിക്സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അവല്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഹൃദയാഘാതം സംഭവിച്ചതാണെന്ന് കണ്ടെത്തിയത്.

2003ലാണ് സാബു എന്‍എച്ച്എസ് നഴ്സായി ജോലിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം. സംസ്കാരം പിന്നീട്. ഷാന്റിക്കും മക്കള്‍ക്കും പിന്തുണയും സഹായവുമായി റെഡിംഗിലെ മലയാളി സമൂഹം ഒപ്പമുണ്ട്.

By admin